1ഒരു മിക്സിയുടെ ജാറിലോട്ട് നിറപറ റാഗിപൊടിയും കുറച്ച് ചോറ്, ചിരകിയ തേങ്ങ, ഒരു നുള്ളുപ്പ്, വെള്ളവും ചേർത്ത് അരച്ചെടുക്കാം.
2ഒരു പാനിൽ കുറച്ച് നെയ്യ് ചൂടാക്കി ഇതിലേക്ക് നമ്മൾ അരച്ചു വെച്ചിരിക്കുന്ന റാഗി മിക്സ് കൂടെ ഒഴിച്ച് ചെറിയ തീയിൽ തുടർച്ചയായി ഇളക്കി കൊടുക്കാം.
3ഇതൊരു സോഫ്റ്റ് മാവ് പരുവായിട്ട് പാനിൽ നിന്ന് വിട്ടു വരുമ്പോൾ സ്റ്റവ് ഓഫ് ആക്കാം.
4ഈ മാവ് ചെറുതായിട്ടൊന്ന് തണുത്തു കഴിയുമ്പോൾ ആ ചെറുചൂടിൽ ഇതൊന്ന് കുഴച്ചെടുക്കാം.
5ഇതുപോലെ ചെറിയ ഉരുളകളാക്കി മാറ്റാം.
6ഇതൊരു സ്റ്റീമറിലേക്ക് മാറ്റി എട്ടു മുതൽ 10 മിനിറ്റ് വരെ നല്ലതുപോലെ ആവി കേറ്റി വേവിച്ചെടുക്കാം.
7ഒരു ഫൈനൽ ടച്ചിനായി മറ്റൊരു പാനിൽ എണ്ണ അല്ലെങ്കിൽ നെയ് ചൂടാക്കി കടുക്, ഉഴുന്നുപരിപ്പ്, ജീരകം, വറ്റൽമുളക്, ചെറിയുള്ളി, പച്ചമുളക്, കുറച്ചു തേങ്ങ, കറിവേപ്പില എന്നിവയിട്ട് ഒരു സിമ്പിൾ താളിപ്പ് തയ്യാറാക്കാം.
8ഇതിലേക്ക് നമ്മൾ വേവിച്ചു വെച്ച കൊഴുക്കട്ടകൾ കൂടി ഇട്ട് നന്നായിട്ടൊന്ന് ടോസ്റ്റ് ചെയ്തെടുത്താൽ സംഭവം റെഡി.
Ingredients
നിറപറ റാഗി പുട്ടുപൊടി
ചോറ്
ചിരകിയ തേങ്ങ
1 നുള്ള് ഉപ്പ്
വെള്ളം
നെയ്യ്
എണ്ണ
കടുക്
ഉഴുന്നുപരിപ്പ്
ജീരകം
വറ്റൽമുളക്
ചെറിയുള്ളി
പച്ചമുളക്
തേങ്ങ
കറിവേപ്പില
Equipment
മിക്സിയുടെ ജാർപാൻസ്റ്റീമർ
Tips
തേങ്ങാ ചമ്മന്തിയോ തക്കാളി ചമ്മന്തിയോ കൂടെ കഴിക്കാം.