ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടി

7m
Serves 4
youtube.com

Directions

  1. 1ആദ്യമായിട്ട് ഒരു പാൻ ചൂടാക്കിയ ശേഷം അതിലേക്ക് വെളിച്ചെണ്ണ മൂന്ന് ടേബിൾസ്പൂൺ ഒഴിച്ച് ചൂടാക്കാൻ വെയ്ക്കുക.
  2. 2എണ്ണ നന്നായിട്ട് ചൂടായി കഴിയുമ്പോൾ അതിലേക്ക് കടുക് അര ടീസ്പൂൺ ചേർക്കുക.
  3. 3കടുക് എല്ലാം പൊട്ടിക്കഴിയുമ്പോൾ തീ കുറച്ച് ഏറ്റവും ലോ ഫ്ലെയിമിലേക്ക് വെച്ച ശേഷം ഇതിലേക്ക് ഉണക്കമുളക് മൂന്നെണ്ണം നടുവേ മുറിച്ചതും വെളുത്തുള്ളി അഞ്ചെണ്ണം ചതച്ചെടുത്തതും ചേർക്കുക.
  4. 4ഈ രണ്ട് ഇൻഗ്രീഡിയൻസ് ചേർത്ത ശേഷം നാലോ അഞ്ചോ സെക്കൻഡ് നേരം മാത്രം പെട്ടെന്നൊന്ന് ഇളക്കുക.
  5. 5പിന്നീട് ഉടനെ തന്നെ ഇതിലേക്ക് ചെറിയ ഉള്ളി 15 എണ്ണം ചതച്ചെടുത്തതും അല്പം കറിവേപ്പിലയും കൂടി ചേർത്ത് തുടർച്ചയായിട്ട് ഇളക്കി ഒന്ന് വഴറ്റി എടുക്കുക.
  6. 6ചെറിയുള്ളി നന്നായിട്ട് വാടി വെന്ത് കളറും മാറാൻ തുടങ്ങിയിട്ടുണ്ട്.
  7. 7ഈ അവസരത്തിൽ ഇതിലേക്ക് മൂന്ന് മീഡിയം സൈസിലുള്ള ഉരുളക്കിഴങ്ങ് തൊലികളഞ്ഞ ശേഷം ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെത്ത് ചേർക്കുക.
  8. 8അതോടൊപ്പം തന്നെ മഞ്ഞൾപൊടി കാൽ ടീസ്പൂൺ, ഒന്നര ടീസ്പൂൺ മുളകുപൊടി, ഏറ്റവും അവസാനമായിട്ട് ഉപ്പ് ഒരു ടീസ്പൂൺ ചേർക്കുക.
  9. 9ഇനി ഏകദേശം ഒരു മിനിറ്റ് നേരം ഇത് തുടർച്ചയായിട്ട് ഇളക്കി വേവിക്കുക.
  10. 10ഇതിപ്പോൾ ഏകദേശം ഒരു മിനിറ്റ് കഴിഞ്ഞിട്ടുണ്ട്.
  11. 11ഇനി തവികൊണ്ട് ഇതുപോലെ എല്ലാം ഒന്ന് ചേർത്ത് കൂട്ടി വെയ്ക്കുക.
  12. 12അതിനുശേഷം അടച്ചുവെച്ച് മീഡിയം തീയിൽ വേവിക്കുക.
  13. 13ഇതിപ്പോൾ ഏകദേശം ഏഴ് മിനിറ്റ് നേരം അടച്ചുവെച്ച് വേവിച്ചിട്ടുണ്ട്.
  14. 14ഉരുളക്കിഴങ്ങ് നന്നായിട്ട് വെന്തിട്ടുണ്ട്. തീ ഓഫ് ചെയ്യുക.

Ingredients

  • 3 Tablespoons വെളിച്ചെണ്ണ
  • 0.5 Teaspoon കടുക്
  • 3 Nos ഉണക്കമുളക്
  • 5 Cloves വെളുത്തുള്ളി
  • 15 Nos ചെറിയ ഉള്ളി
  • 2 Sprigs കറിവേപ്പില
  • 3 Nos ഉരുളക്കിഴങ്ങ്
  • 0.25 Teaspoon മഞ്ഞൾപൊടി
  • 1.5 Teaspoon മുളകുപൊടി
  • 1 Teaspoon ഉപ്പ്

Equipment

പാൻതവി

Tips

  • ചെറിയ ഉള്ളിക്ക് പകരമായിട്ട് സവാളയാണ് ഉപയോഗിക്കുന്നതെങ്കിൽ രണ്ടോ മൂന്നോ മിനിറ്റ് നേരം കൂടുതൽ ഇളക്കുക.
  • വെള്ളം ചേർക്കാതെ വേവിച്ചെടുക്കുക.
  • അടിയിൽ കരിഞ്ഞു പിടിക്കാതിരിക്കാൻ ഓരോ രണ്ട് മിനിറ്റ് നേരം കൂടുമ്പോഴും തുറന്ന് ഒന്ന് ഇളക്കി ഇടുക.
  • വേവാൻ എടുക്കുന്ന സമയം ഉരുളക്കിഴങ്ങ് കഷ്ണങ്ങളുടെ വലുപ്പത്തിനനുസരിച്ച് ചെറിയ വ്യത്യാസം ഉണ്ടായേക്കാം.
  • ആവശ്യമെങ്കിൽ അല്പം മല്ലിയില ചോപ്പ് ചെയ്തത് ചേർത്ത് ഇളക്കിയശേഷം തീ ഓഫ് ചെയ്യുക.