1എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് അര സ്പൂൺ കടുകും ഒരു സ്പൂൺ ഉഴുന്നും ഇട്ട് ഉഴുന്ന് നല്ല ബ്രൗൺ കളർ ആകുന്നതുവരെ മൂപ്പിക്കണം.
2അതിലേക്ക് രണ്ട് തണ്ട് കറിവേപ്പിലയും ഒരു രണ്ട് ഉണക്കമുളകും കൂടെ ചേർത്ത് ഒന്ന് മൂപ്പിച്ച ശേഷം ഒരു സവാള കൂടെ ചേർക്കാം.
3സവാളയുടെ കളർ ഒക്കെ മാറി വരുന്ന സമയത്ത് ഒരു കാൽ സ്പൂൺ മഞ്ഞൾപ്പൊടിയും അര സ്പൂൺ ഉപ്പും കൂടെ ചേർക്കുന്നുണ്ട്.
4അതിലേക്ക് ചെറുതായിട്ട് അരിഞ്ഞു വെച്ചിരിക്കുന്ന 250 ഗ്രാം ബീൻസും രണ്ട് പച്ചമുളകും കൂടെ ചേർക്കുക.
5ഒരു മൂന്നോ നാലോ സ്പൂൺ വെള്ളം കൂടെ ഒഴിച്ചു കൊടുത്ത ശേഷം അടച്ചു വെച്ച് ഒരു അഞ്ചു മുതൽ എട്ട് മിനിറ്റ് വരെ വേവിച്ചാൽ നമ്മുടെ ബീൻസ് വെന്തു കിട്ടും.
6ഇതിലേക്ക് നമുക്ക് തേങ്ങ കൂടെ ചേർക്കണം.
7ഒരു കാൽ കപ്പ് തേങ്ങയിലേക്ക് അര സ്പൂൺ ജീരകം കൂടി ഇട്ട് ചതച്ചതും കൂടെ ചേർത്ത് ഒന്നുകൂടെ ഇളക്കി യോജിപ്പിച്ച് അടച്ചു വെച്ച് ഒരു രണ്ട് മിനിറ്റ് നേരം കൂടെ ആവി കേറ്റിയാൽ നമ്മുടെ ബീൻസ് തോരൻ റെഡി.
Ingredients
0.5 സ്പൂൺ കടുക
1 സ്പൂൺ ഉഴുന്ന
2 തണ്ട് കറിവേപ്പില
2 ഉണക്കമുളക
1 സവാള
0.25 സ്പൂൺ മഞ്ഞൾപ്പൊടി
0.5 സ്പൂൺ ഉപ്പ
250 ഗ്രാം ചെറുതായിട്ട് അരിഞ്ഞു വെച്ചിരിക്കുന്ന ബീൻസ്