ഉപ്പുമാവ്

4m
Serves 3
youtube.com

Directions

  1. 1ഒരു പാൻ ചൂടാക്കി അതിലേക്ക് റവ ഒരു കപ്പ് ഇടുക
  2. 2തുടർച്ചയായി ഇളക്കി റോസ്റ്റ് ചെയ്യുക
  3. 3ഏകദേശം 4 മുതൽ 5 മിനിറ്റ് വരെ മീഡിയം ഫ്ലെയിമിൽ റോസ്റ്റ് ചെയ്യുക
  4. 4റവയുടെ നിറം മാറി ലൈറ്റ് ബ്രൗൺ ആകുന്നതിനു മുൻപ് തീ ഓഫ് ചെയ്യുക
  5. 5റവ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക
  6. 6അതേ പാനിൽ 1 ടേബിൾസ്പൂൺ എണ്ണയും 1 ടേബിൾസ്പൂൺ നെയ്യും ചൂടാക്കുക
  7. 7എണ്ണയും നെയ്യും നന്നായി ചൂടായി കഴിയുമ്പോൾ അതിലേക്ക് ½ ടീസ്പൂൺ കടുക് ചേർക്കുക
  8. 8കടുക് പൊട്ടിത്തെറിക്കുന്നത് വരെ വെയിറ്റ് ചെയ്യുക
  9. 9തീ കുറച്ച് ലോ ഫ്ലെയിമിലേക്ക് വച്ചശേഷം ½ ടീസ്പൂൺ ഉഴുന്ന് ചേർക്കുക
  10. 102 ടേബിൾസ്പൂൺ കശുവണ്ടി ചേർക്കുക
  11. 11ലൈറ്റ് ഗോൾഡൻ കളർ ആകുന്നത് വരെ 10-15 സെക്കൻഡ് ഇളക്കി കൊടുക്കുക
  12. 12ഒരു പച്ചമുളക് ചേർക്കുക
  13. 13½ ഇഞ്ച് ഇഞ്ചി ചേർക്കുക
  14. 142 തണ്ട് കറിവേപ്പില ചേർക്കുക
  15. 152 ഉണക്കമുളക് ചേർക്കുക
  16. 165-10 സെക്കൻഡ് ഇളക്കുക
  17. 17ഒരു ചെറിയ സവോള ചേർക്കുക
  18. 18¼ കപ്പ് കാരറ്റ് ചേർക്കുക
  19. 191 ടീസ്പൂൺ ഉപ്പ് ചേർക്കുക
  20. 20ഇളക്കി വഴറ്റിയെടുക്കുക
  21. 21ഏകദേശം 2 മിനിറ്റ് ഇളക്കുക
  22. 221 ¾ കപ്പ് വെള്ളം ഒഴിക്കുക
  23. 231 ടേബിൾസ്പൂൺ നെയ്യ് ചേർക്കുക
  24. 24തീ കൂട്ടി ഹൈ ഫ്ലെയിമിലേക്ക് വെച്ച് നന്നായി തിളക്കുന്നത് വരെ വെയിറ്റ് ചെയ്യുക
  25. 25ഒരു മിനിറ്റ് തിളപ്പിച്ച ശേഷം വറുത്ത് വച്ചിരിക്കുന്ന റവ അല്പാൽപ്പമായി ചേർത്ത് ഇളക്കി യോജിപ്പിക്കുക
  26. 26എല്ലാം നന്നായി യോജിപ്പിച്ചെടുക്കുക
  27. 27തീ ഏറ്റവും ലോ ഫ്ലെയിമിലേക്ക് വച്ചശേഷം അടച്ച് വേവിക്കുക
  28. 28ഏകദേശം 1 മിനിറ്റ് വേവിക്കുക
  29. 29തീ ഓഫ് ചെയ്യുക
  30. 304-5 മിനിറ്റ് അടച്ച് വെക്കുക
  31. 31അടപ്പ് തുറന്ന് ½ ടീസ്പൂൺ പഞ്ചസാര വിതറുക
  32. 32നന്നായി ഇളക്കി യോജിപ്പിക്കുക
  33. 33സെർവിംഗ് പ്ലേറ്റിലേക്ക് മാറ്റുക

Ingredients

  • 1 കപ്പ് റവ
  • 1 ടേബിൾസ്പൂൺ എണ്ണ
  • 2 ടേബിൾസ്പൂൺ നെയ്യ്
  • 0.5 ടീസ്പൂൺ കടുക്
  • 0.5 ടീസ്പൂൺ ഉഴുന്ന്
  • 2 ടേബിൾസ്പൂൺ കശുവണ്ടി
  • 1 പച്ചമുളക്
  • 0.5 ഇഞ്ച് ഇഞ്ചി
  • 2 കറിവേപ്പില
  • 2 ഉണക്കമുളക്
  • 1 സവോള
  • 0.25 കപ്പ് കാരറ്റ്
  • 1 ടീസ്പൂൺ ഉപ്പ്
  • 1.75 കപ്പ് വെള്ളം
  • 0.5 ടീസ്പൂൺ പഞ്ചസാര

Equipment

പാൻ