Afghani Chicken

Serves 1
youtube.com

Directions

  1. 1ഇഞ്ചി, വെളുത്തുള്ളി, മല്ലിയില, പുതിന, ഉള്ളി, പച്ചമുളക്, കശുവണ്ടി എന്നിവ ഒരു ബൗളിലേക്ക് എടുക്കുക.
  2. 2ജീരകം, കുരുമുളകുപൊടി, ഗരം മസാല, മഞ്ഞൾപൊടി എന്നിവ ചേർക്കുക.
  3. 3കുറച്ച് ചെറുനാരങ്ങാനീരും ഒരു കപ്പ് തൈരും ചേർക്കുക.
  4. 4ആവശ്യത്തിന് ഉപ്പും ചേർത്ത് എല്ലാം ഒരു മിക്സി ജാറിലിട്ട് നന്നായി അരച്ച് ഒരു പേസ്റ്റ് ആക്കി എടുക്കുക.
  5. 5ഈ പേസ്റ്റിൽ നിന്ന് കുറച്ചെടുത്ത് കഴുകി വെച്ച ചിക്കനിലോട്ട് ഇട്ടിട്ട് നന്നായി പുരട്ടുക.
  6. 6കുറച്ച് കസൂരി മേത്തി ചേർത്ത് മിനിമം അര മണിക്കൂർ മാരിനേറ്റ് ചെയ്യാൻ വെക്കുക.
  7. 7ഒരു പാനിൽ നെയ്യ് ചൂടാക്കി മാരിനേറ്റ് ചെയ്ത ചിക്കൻ ഷാലോ ഫ്രൈ ചെയ്തെടുക്കുക.
  8. 8ചിക്കൻ നല്ലവണ്ണം ഫ്രൈ ആകണമെന്നില്ല, ചെറുതായി നിറം മാറിയാൽ മതി.
  9. 9ചിക്കൻ ഫ്രൈ ചെയ്ത അതേ നെയ്യിലോട്ട് ബാക്കിയുള്ള പേസ്റ്റ് ഒഴിച്ചു കൊടുക്കുക.
  10. 10അതിലോട്ട് ഒരു അര കപ്പ് പാലും ചേർത്ത് കൊടുക്കുക.
  11. 11ഫ്രൈ ചെയ്തു വെച്ച ചിക്കൻ ചേർത്ത് കൊടുക്കുക.
  12. 12കുറച്ച് ഗരം മസാലയും ഒരു ചെറിയ മധുരത്തിന് കുറച്ച് പഞ്ചസാരയും ചേർത്ത് കൊടുക്കുക.
  13. 13ഒരു 10 മിനിറ്റ് ഗ്രേവിയിൽ വേവിച്ചതിനു ശേഷം ഫ്രഷ് ക്രീം ചേർത്ത് കൊടുക്കുക.
  14. 14വീണ്ടും കുറച്ച് കസൂരി മേത്തിയും മല്ലിയിലയും ചേർത്ത് കൊടുക്കുക.
  15. 15ഫ്രൈഡ് ഒനിയൻസും ഫ്രഷ് ക്രീമും വെച്ച് ഗാർണിഷ് ചെയ്താൽ അഫ്ഗാനി ചിക്കൻ റെഡി.

Ingredients

  • ഇഞ്ചി
  • വെളുത്തുള്ളി
  • മല്ലിയില
  • പുതിന
  • ഉള്ളി
  • പച്ചമുളക്
  • കശുവണ്ടി
  • ജീരകം
  • കുരുമുളകുപൊടി
  • ഗരം മസാല
  • മഞ്ഞൾപൊടി
  • ചെറുനാരങ്ങാനീര്
  • 1 cup തൈര്
  • ഉപ്പ്
  • ചിക്കൻ
  • കസൂരി മേത്തി
  • നെയ്യ്
  • 0.5 cup പാൽ
  • പഞ്ചസാര
  • ഫ്രഷ് ക്രീം
  • വറുത്ത സവാള

Equipment

മിക്സി ജാർപാൻ