1800g ചിക്കനിലേക്ക് ഉപ്പ്, 1.5 tsp മുളകുപൊടി, 0.5 tsp മഞ്ഞൾപൊടി, 2 tbs തൈര് എന്നിവ ചേർത്ത് പുരട്ടി 30 മിനിറ്റ് വെക്കുക.
2ഒരു പാനിൽ എണ്ണ ചൂടാക്കി ചിക്കൻ ഏകദേശം 80% വേവുന്നത് വരെ വറുത്തെടുക്കുക.
3അതേ പാനിൽ 2 സവാള നല്ല ഗോൾഡൻ നിറമാവുന്നതുവരെ വഴറ്റുക.
4ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചതച്ചത് ചേർത്ത് നന്നായി മൂപ്പിക്കുക.
53 തക്കാളിയും 0.5 tsp ഉപ്പും ചേർത്ത് നന്നായി വെന്തൊടയുന്നത് വരെ പാകം ചെയ്യുക.
60.5 tsp മഞ്ഞൾപൊടി, കുരുമുളകുപൊടി, 2 tsp ബിരിയാണി മസാല എന്നിവ ചേർത്ത് ഇളക്കുക.
7വറുത്ത ചിക്കനും 0.5 കപ്പ് വെള്ളവും ചേർത്ത് 15 മിനിറ്റ് വേവിക്കുക.
82 tbs കശുവണ്ടി പേസ്റ്റ്, വറുത്ത സവാള, 0.75 tsp ഗരം മസാല, മല്ലിയില, പുതിനയില എന്നിവ ചേർത്ത് നന്നായി ഇളക്കി തീ ഓഫ് ചെയ്യുക.
9ഒരു പാത്രത്തിൽ 3 tbs എണ്ണയും 3 tbs നെയ്യും ചൂടാക്കി ഏലക്കായ, ഗ്രാമ്പൂ, കറുവപ്പട്ട, ജാതിപത്രി, 0.5 tsp സാജീര, 0.5 tsp പെരുംജീരകം, സ്റ്റാർ അനീസ്, ബേ ലീഫ് എന്നിവ ചേർക്കുക.
100.5 സവാളയും 1 tsp ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് ഒരു മിനിറ്റ് ഇളക്കുക.
115.25 കപ്പ് വെള്ളം ചേർത്ത് തിളപ്പിച്ച് ആവശ്യത്തിന് ഉപ്പും കുതിർത്ത 3 കപ്പ് ജീരകശാല അരിയും ചേർക്കുക.
12അരിയും വെള്ളവും ഒരേ ലെവലിൽ എത്തുന്നത് വരെ തിളപ്പിക്കുക.
13മൂടി വെച്ച് കുറഞ്ഞ തീയിൽ 8 മിനിറ്റ് വേവിച്ച ശേഷം തീ ഓഫ് ചെയ്യുക.