പ്രഷർ കുക്കർ ചിക്കൻ ബിരിയാണി

5m
Serves 3
youtube.com

Directions

  1. 1ഒരു പാത്രത്തില്‍ ചിക്കൻ, മുളക് പൊടി, മല്ലിപ്പൊടി, ഗരം മസാല, മഞ്ഞൾപ്പൊടി, കുരുമുളക് പൊടി, ഉപ്പ്, തൈര് എന്നിവ ചേർത്ത് നന്നായി ഇളക്കുക.
  2. 2ഇത് രണ്ടോ മൂന്നോ മണിക്കൂർ റെഫ്രിജറേറ്ററിൽ വയ്ക്കുക.
  3. 3ഒരു പ്രഷർ കുക്കറിൽ രണ്ട് ടേബിൾ സ്പൂൺ നെയ്യും രണ്ട് ടേബിൾസ്പൂൺ എണ്ണയും ചേർത്ത് ചൂടാക്കുക.
  4. 4ഏലക്ക, ഗ്രാമ്പൂ, കറുവപ്പട്ട എന്നിവ ചേർത്ത് 10 സെക്കൻഡ് ഇളക്കുക.
  5. 5സവാള ചേർത്ത് അര ടീസ്പൂൺ ഉപ്പ് ചേർത്ത് വഴറ്റുക.
  6. 6ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, ചെറിയ തക്കാളി എന്നിവ ചേർത്ത് രണ്ട് മിനിറ്റ് ഇളക്കുക.
  7. 7മാരിനേറ്റ് ചെയ്ത ചിക്കൻ ചേർത്ത് മൂന്ന് മിനിറ്റ് ഇളക്കുക.
  8. 8രണ്ട് കപ്പ് ചൂടുവെള്ളം, ഒന്നര ടീസ്പൂൺ നാരങ്ങാനീര്, ഒരു ടീസ്പൂൺ ഉപ്പ് എന്നിവ ചേർത്ത് ഇളക്കുക.
  9. 9അര കപ്പ് മല്ലിയിലയും അര കപ്പ് പുതിനയിലയും ചേർക്കുക.
  10. 10രണ്ട് കപ്പ് കഴുകി വൃത്തിയാക്കിയ ബസ്മതി അരി ചേർത്ത് നന്നായി ഇളക്കുക.
  11. 11പ്രഷർ കുക്കർ അടച്ച് ഒരു വിസിൽ വരുന്നത് വരെ വേവിക്കുക.
  12. 12വിസിൽ വന്നതിനുശേഷം തീ ഓഫ് ചെയ്യുക. പ്രഷർ തണിയുന്നത് വരെ 20 മിനിറ്റ് അനക്കാതെ വയ്ക്കുക.
  13. 13തുറന്ന് സെർവിങ് ഡിഷിലേക്ക് മാറ്റുക.

Ingredients

  • 600 gm ചിക്കൻ
  • 1 Teaspoon മുളകുപൊടി
  • 1 Teaspoon മല്ലിപ്പൊടി
  • 1 Teaspoon ഗരം മസാല
  • 0.25 Teaspoon മഞ്ഞള്‍പൊടി
  • 0.5 Teaspoon കുരുമുളകുപൊടി
  • 2.5 Teaspoon ഉപ്പ്
  • 0.25 Cup തൈര്
  • 4 Nos പച്ചമുളക്
  • 2 Inch Piece ഇഞ്ചി
  • 10 Cloves വെളുത്തുള്ളി
  • 2 Nos സവോള
  • 0.5 Cup പുതിന ഇല
  • 0.5 Cup മല്ലിയില
  • 1 No തക്കാളി
  • 2 Cups ബസ്മതി റൈസ്
  • 2 Tablespoons നെയ്യ്
  • 2 Tablespoons എണ്ണ
  • 4 Nos ഏലക്ക
  • 6 Nos ഗ്രാമ്പൂ
  • 3 Inch Piece കറുവപ്പട്ട
  • 2 Cups വെള്ളം
  • 1.5 Teaspoon നാരങ്ങാനീര്

Equipment

pressure cooker

Tips

  • Use hot water when adding water to the chicken.
  • Don't overcook the rice, check for doneness before serving.
  • Serve with salad, pappad and pickle.
  • If curd is not available use lemon juice instead