ചിക്കൻ ബിരിയാണി

50m
Serves 3
youtube.com

Directions

  1. 1ഒരു പാത്രത്തില്‍ ചിക്കന്‍, ഇഞ്ചി-വെളുത്തുള്ളി അരച്ചത്, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, മുളക് പൊടി, ഗരം മസാല, ഉപ്പ്, നാരങ്ങാനീര് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക.
  2. 2മസാല ഒന്ന് പിടിക്കുന്നതിനായി ഒരു മണിക്കൂര്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുക.
  3. 3അതിനിടയില്‍ നാല് മീഡിയം സൈസ് സവാള സ്ലൈസ് ചെയ്ത് എടുക്കുക.
  4. 4എണ്ണ ചൂടാക്കി സവാള ഫ്രൈ ചെയ്ത് എടുക്കുക.
  5. 5നെയ്യ് ചൂടാക്കി കശുവണ്ടിയും ഉണക്കമുന്തിരിയും ഫ്രൈ ചെയ്ത് എടുക്കുക.
  6. 6ചിക്കന്‍ വേവിക്കാന്‍ ഒരു നോണ്‍ സ്റ്റിക്ക് പാനില്‍ മൂന്ന് ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കുക.
  7. 7കറുവപ്പട്ട, ഗ്രാമ്പൂ, ഏലക്ക, തക്കോലം, ജാതിപത്രി, ബേ ലീഫ്, പച്ചമുളക് എന്നിവ ചേര്‍ത്ത് ഇളക്കുക.
  8. 8രണ്ട് സവാള സ്ലൈസ് ചെയ്തത്, ഇഞ്ചി-വെളുത്തുള്ളി അരച്ചത്, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക.
  9. 9മല്ലിപ്പൊടി, മുളക് പൊടി, ഗരം മസാല, കുരുമുളക് ചതച്ചത് എന്നിവ ചേര്‍ത്ത് ഇളക്കുക.
  10. 10മുമ്പ് മാരിനേറ്റ് ചെയ്തു വെച്ച ചിക്കന്‍ ചേര്‍ത്ത് രണ്ട് മൂന്ന് മിനിറ്റ് ഇളക്കുക.
  11. 11മൂന്ന് കപ്പ് ചൂടുവെള്ളം ചേര്‍ത്ത് പത്ത് പന്ത്രണ്ട് മിനിറ്റ് വേവിക്കുക.
  12. 12ഫ്രൈ ചെയ്തു വെച്ച സവാളയുടെ പകുതി ഇതിലേക്ക് ചേര്‍ക്കുക.
  13. 13അടച്ചുവെച്ച് വീണ്ടും വേവിക്കുക.
  14. 14അരി വേവിക്കാനുള്ള വെള്ളം തിളയ്ക്കാന്‍ തുടങ്ങിയ ശേഷം, മുമ്പ് അരമണിക്കൂര്‍ കുതിര്‍ത്തുവെച്ച അരി ഇതിലേക്ക് ചേര്‍ക്കുക.
  15. 15ഇളക്കി യോജിപ്പിച്ച് അടച്ചുവെച്ച് വേവിക്കുക. 75% വെന്താല്‍ മതി.
  16. 16വെന്ത അരി ചിക്കന്റെ മുകളിലേക്ക് ഇട്ട് ദം ചെയ്യുക.
  17. 17കശുവണ്ടി, ഉണക്കമുന്തിരി, ഫ്രൈ ചെയ്ത സവാള, നെയ്യ് എന്നിവ മുകളിലേക്ക് ഇടുക.
  18. 18അടച്ചുവെച്ച് പത്ത് മിനിറ്റ് വെച്ച് അനക്കാതെ അരമണിക്കൂര്‍ വെക്കുക.

Ingredients

  • 600 gm ചിക്കൻ
  • 1 Teaspoon ഇഞ്ചി-വെളുത്തുള്ളി അരച്ചത്
  • 0.25 Teaspoon മഞ്ഞള്‍പൊടി
  • 1 Teaspoon മല്ലിപ്പൊടി
  • 1 Teaspoon മുളകുപൊടി
  • 1 Teaspoon ഗരം മസാല
  • 1 Teaspoon ഉപ്പ്
  • 1 Teaspoon നാരങ്ങാനീര്
  • 2 Nos (medium size) / 250gm സവോള
  • 1 for deep frying എണ്ണ
  • 1 Tablespoon നെയ്യ്
  • 1.5 Tablespoon കശുവണ്ടി
  • 1.5 Tablespoon ഉണക്കമുന്തിരി
  • 3 Tablespoons എണ്ണ
  • 1.5 Inch Piece കറുവപ്പട്ട
  • 4 Nos ഗ്രാമ്പൂ
  • 2 Nos ഏലക്ക
  • 1 No തക്കോലം
  • 1 a little ജാതിപത്രി
  • 1 No Bay Leaf
  • 1 No പച്ചമുളക്
  • 2 Nos (medium size) / 250gm സവോള
  • 1 Tablespoon ഇഞ്ചി-വെളുത്തുള്ളി അരച്ചത്
  • 0.5 Teaspoon ഉപ്പ്
  • 1 Tablespoon മല്ലിപ്പൊടി
  • 0.5 Teaspoon മുളകുപൊടി
  • 1 Teaspoon ഗരം മസാല
  • 0.5 Teaspoon കുരുമുളക് ചതച്ചത്
  • 0.75 Cup (180ml) ചൂടുവെള്ളം
  • 2.25 Cup (540ml) വെള്ളം
  • 2 Cups (400gm) ബസ്മതി റൈസ്
  • 0.75 Cup പുതിന ഇല
  • 2 Tablespoons നെയ്യ്

Equipment

bowlfrying pannon-stick pan with lid