വെള്ളരിക്കാ പച്ചടി (Cucumber Pachadi)

Serves 1
youtube.com

Directions

  1. 1വെള്ളരിക്കാ അരിഞ്ഞത് ഏകദേശം ഒന്നര കപ്പോളം എടുക്കുക.
  2. 2അതിലേക്ക് മുക്കാൽ ഗ്ലാസ്സോളം വെള്ളവും ഒരു സ്പൂൺ ഉപ്പും ചേർത്ത് അടച്ചു വെച്ച് വേവിക്കുക.
  3. 3അരപ്പിനായി മുക്കാൽ കപ്പ് തേങ്ങ ചിരകിയത്, അര സ്പൂൺ നല്ല ജീരകം, എരിവിന് ആവശ്യമായി രണ്ട് പച്ചമുളക് എന്നിവ എടുക്കുക.
  4. 4അര ഗ്ലാസ് വെള്ളം ചേർത്ത് നല്ല ഫൈൻ ആയി അരച്ചെടുക്കുക.
  5. 5നന്നായി അരച്ച ശേഷം അര സ്പൂൺ കടുക് ചേർത്ത് ഒന്ന് രണ്ട് തവണ പൾസ് ചെയ്തെടുക്കുക (കടുക് വല്ലാതെ അരഞ്ഞു പോകരുത്).
  6. 6ഈ അരപ്പ് വെന്തിരിക്കുന്ന വെള്ളരിക്കയിലേക്ക് ചേർത്ത് ഒന്നുകൂടെ തിളപ്പിച്ചെടുക്കുക.
  7. 7ഒരു കപ്പ് കട്ട തൈര് ഉടച്ച ശേഷം ഇതിലേക്ക് ചേർക്കുക.
  8. 8തൈര് ചേർത്ത ശേഷം വല്ലാതെ തിളച്ചുപോകാതെ ശ്രദ്ധിക്കുക.
  9. 9കടുക് താളിച്ചു കൂടെ ചേർത്താൽ വെള്ളരിക്കാ പച്ചടി തയ്യാറായി.

Ingredients

  • 1.5 cup വെള്ളരിക്ക
  • 0.75 glass വെള്ളം
  • 1 spoon ഉപ്പ്
  • 0.75 cup തേങ്ങ ചിരകിയത്
  • 0.5 spoon നല്ല ജീരകം
  • 2 പച്ചമുളക്
  • 0.5 glass വെള്ളം
  • 0.5 spoon കടുക്
  • 1 cup കട്ട തൈര്

Equipment

അടപ്പുള്ള പാത്രംമിക്സി ജാർ

Tips

  • കടുക് അരയുമ്പോൾ വല്ലാതെ അരഞ്ഞുപോകാതെ ശ്രദ്ധിക്കുക.
  • തൈര് ചേർത്ത ശേഷം വല്ലാതെ തിളപ്പിക്കാതിരിക്കുക.