2ഒരു പാനോ കടായോ ചൂടാക്കി അതിലേക്ക് എണ്ണ 2½ ടേബിൾ സ്പൂൺ ഒഴിക്കുക
3എണ്ണ ചൂടായിക്കഴിയുമ്പോൾ തീ കുറച്ച് മീഡിയം ഫ്ലെയിമിലേക്ക് വച്ചശേഷം ¼ ടീസ്പൂൺ ചെറിയ ജീരകം ചേർക്കുക
4200 gm സവാള ചെറുതായിട്ട് ചോപ്പ് ചെയ്തത്, ½ ഇഞ്ച് നീളമുള്ള ഇഞ്ചി വളരെ ചെറുതായിട്ട് ചോപ്പ് ചെയ്തത്, വെളുത്തുള്ളി 5 എണ്ണം ചെറുതായിട്ട് ചോപ്പ് ചെയ്തത് എന്നിവ ചേർക്കുക
52 എണ്ണം പച്ചമുളക് ചോപ്പ് ചെയ്തത് ചേർക്കുക
6എല്ലാം ഒന്ന് ഇളക്കി വഴറ്റിയെടുക്കുക
7100 gm തക്കാളി ചെറുതായിട്ട് ചോപ്പ് ചെയ്തത് ചേർക്കുക
8¾ ടീസ്പൂൺ ഉപ്പ് ചേർക്കുക
9തക്കാളിയൊക്കെ ഒന്ന് വേവുന്നതിനായിട്ട് 2 മിനിറ്റ് നേരം കൂടി തുടർച്ചയായിട്ട് ഇളക്കുക
10¼ ടീസ്പൂൺ മഞ്ഞൾപ്പൊടി, ½ ടേബിൾ സ്പൂൺ കാശ്മീരി മുളകുപൊടി, ½ ടീസ്പൂൺ ഗരം മസാല എന്നിവ ചേർക്കുക
11മസാലപ്പൊടികളുടെ പച്ചച്ചുവയൊന്ന് മാറുന്നതിനായിട്ട് 1 മിനിറ്റ് നേരം കൂടി ഇളക്കുക
12പനീർ ചേർക്കുക
13¼ കപ്പ് കാപ്സിക്കം ചെറുതായിട്ട് ചോപ്പ് ചെയ്തത് ചേർക്കുക
141-2 മിനിറ്റ് നേരം തുടർച്ചയായിട്ട് ഇളക്കി മിക്സ് ചെയ്യുക
15അല്പം ചോപ്പിയത മല്ലിയില ചേർത്ത് വീണ്ടും ഒന്ന് ഇളക്കി യോജിപ്പിക്കുക