Back to recipes
മസാല ഷവായ (Masala Shawaya)
20m
Serves 1
instagram.com
മസാല ഷവായ (Masala Shawaya)
instagram.com
20m
Serves 1
Save
Share
Export
Edit
Directions
1
25 കാശ്മീരി ചില്ലിയുടെ ഞെട്ടിക്കൊന്ന് കളഞ്ഞ് കട്ട് ചെയ്ത് ഒരു ബൗളിൽ എടുക്കുക.
2
ഒരു കപ്പ് വെള്ളവും അര കപ്പ് വിനാഗിരിയും കൂടി ഒഴിച്ച് മിക്സ് ചെയ്തിട്ട് 15 മിനിറ്റ് കുതിരാൻ വെക്കുക.
3
1.25 കിലോ വരുന്ന ഫുൾ ചിക്കൻ എടുത്ത് നന്നായിട്ട് കഴുകി വെള്ളം കളഞ്ഞ് എടുക്കുക.
4
ചിക്കൻ നന്നായി വരഞ്ഞിട്ടും ഷാർപ്പ് എഡ്ജ് യൂസ് ചെയ്ത് ഉള്ളിലോട്ട് കുത്തിയും കൊടുക്കുക.
5
കുതിർന്നുവന്നിട്ടുള്ള മുളക് മിക്സിയുടെ ജാറിലിട്ട് പേസ്റ്റ് ആക്കി അരച്ച് ഒരു ബൗളിലേക്ക് മാറ്റുക.
6
അതേ ജാറിലേക്ക് ചെറിയ ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, തക്കാളി, മല്ലിയിലയും കൂടിയിട്ട് അരച്ച് പേസ്റ്റ് ആക്കി ആ ബൗളിലേക്ക് ഒഴിക്കുക.
7
മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഗരം മസാല, സൺഫ്ലവർ ഓയിൽ, ഉപ്പും കൂടിയിട്ട് നന്നായി മിക്സ് ചെയ്തെടുക്കുക.
8
ചിക്കൻ വെച്ച് മസാല എല്ലാ ഭാഗത്തും സ്പ്രെഡ് ചെയ്ത് കൊടുത്ത് ക്ലിങ് റാപ്പ് വെച്ച് കവർ ചെയ്ത് 4 മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് റെസ്റ്റ് ചെയ്യുക.
9
4 മണിക്കൂറിനു ശേഷം കുക്കറിന്റെ ഉള്ളിലോട്ട് ചിക്കണും മസാലയും കൂടി വെച്ച് കൊടുത്ത് 2 വിസിൽ അടിച്ചതിനു ശേഷം ഫ്ലെയിം സിമ്മിലാക്കി 4 മിനിറ്റ് വെക്കുക.
10
കമ്പ്ലീറ്റ് എയർ പോയതിനു ശേഷം ചിക്കൻ കുക്ക് ആയിട്ടുണ്ടാകും.
11
പാനിൽ 4 ടേബിൾ സ്പൂൺ സൺഫ്ലവർ ഓയിൽ ഒഴിച്ച് അതിലേക്ക് ചിക്കൻ വെച്ച് കൊടുത്തിട്ട് രണ്ട് സൈഡും ഫ്രൈ ആക്കി എടുക്കുക.
12
ചിക്കൻ ഫ്രൈ ആയിട്ട് വന്നാൽ മാറ്റി വെച്ച് മസാല ബാക്കിയുള്ളത് അതിലേക്ക് ഒഴിച്ച് കൊടുത്ത് നന്നായിട്ട് കുറുക്കി എടുക്കുക.
13
മസാല ഇതുപോലെ കുറുക്കി വന്നാൽ ഫ്രൈ ആക്കിയ ചിക്കൻ അതിലേക്ക് ഇട്ട് മസാല മൊത്തം ചിക്കണിൽ സ്പ്രെഡ് ചെയ്ത് കൊടുക്കുക.
14
ഫ്ലെയിം ഓഫ് ചെയ്ത് സെർവ് ചെയ്യുക.
Ingredients
25 കാശ്മീരി ചില്ലി
1 കപ്പ് വെള്ളം
0.5 കപ്പ് വിനാഗിരി
1.25 കിലോ ചിക്കൻ
ചെറിയ ഉള്ളി
വെളുത്തുള്ളി
ഇഞ്ചി
തക്കാളി
മല്ലിയില
മല്ലിപ്പൊടി
മഞ്ഞൾപ്പൊടി
ഗരം മസാല
4 ടേബിൾ സ്പൂൺ സൺഫ്ലവർ ഓയിൽ
ഉപ്പ്
Equipment
ബൗൾ
കത്രിക
മിക്സിയുടെ ജാർ
പ്രഷർ കുക്കർ
പാൻ
Tips
ഫുൾ ചിക്കൻ തന്നെ വേണമെന്നില്ല, കട്ട് ചെയ്ത പീസ് വെച്ചിട്ടും ഉണ്ടാക്കാം.
മസാല ചിക്കന്റെ എല്ലാ ഭാഗത്തും നന്നായി പിടിക്കാൻ വേണ്ടി ചിക്കൻ വരഞ്ഞും ഉള്ളിലോട്ട് കുത്തിയും കൊടുക്കണം.
Related recipes
More Indian recipes →
More Dinner recipes →
Besan cheese Sandwich
Indian · Dinner
Chicken Chukauni
Indian · Dinner
Slow cooker chicken tikka massala
Indian · Dinner
Chana Masala
Indian · Dinner
Cheddar Bay Biscuit Chicken Pot Pie
Indian · Dinner
Butter Chicken Mac n’ Cheese
Indian · Dinner
Chicken Vindaloo
Indian · Dinner
Chicken Handi
Indian · Dinner
Easy chicken curry
Indian · Dinner
Easy cumin rice
Indian · Dinner
Njahi
Indian · Dinner
Weeknight Lamb & Red Lentil Curry
Indian · Dinner
45m