Back to recipes
കോവയ്ക്ക മസാല റോസ്റ്റ്
Serves 1
instagram.com
കോവയ്ക്ക മസാല റോസ്റ്റ്
instagram.com
Serves 1
Save
Share
Export
Edit
Directions
1
കോവയ്ക്ക ഇഷ്ടമുള്ളതുപോലെ നുറുക്കിയെടുക്കുക.
2
നുറുക്കിയ കോവയ്ക്കയിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, ഗരം മസാല, ഉപ്പ് എന്നിവ ചേർത്ത് നല്ലപോലെ ഇളക്കി 10 മിനിറ്റ് മാറ്റിവയ്ക്കുക.
3
ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി, മസാല പുരട്ടിയ കോവയ്ക്ക വറുത്തെടുക്കുക. വല്ലാതെ വറുക്കരുത്, ചെറുതായി വറുത്തെടുക്കുക.
4
അതേ ചീനച്ചട്ടിയിൽ അതേ വെളിച്ചെണ്ണയിലേക്ക് വറ്റൽ മുളകും കറിവേപ്പിലയും ചേർക്കുക.
5
ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്ത് വഴറ്റുക.
6
അരിഞ്ഞ സവാള ചേർത്ത് നല്ലപോലെ വഴറ്റുക.
7
മഞ്ഞൾപ്പൊടി, കാശ്മീരി മുളകുപൊടി, മുളകുപൊടി, ഗരം മസാലപ്പൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് ഒരു മൊരിഞ്ഞ മണം വരുന്നത് വരെ വഴറ്റുക.
8
അരിഞ്ഞ തക്കാളി ചേർത്ത് വഴറ്റുക.
9
അല്പം വെള്ളം കൂടി ചേർത്ത് തക്കാളി വെന്ത് മസാല ഉടഞ്ഞ് എണ്ണ തെളിഞ്ഞു വരുന്നത് വരെ വേവിക്കുക.
10
ആവശ്യത്തിന് ഉപ്പും വറുത്ത കോവയ്ക്കയും ചേർത്ത് ഇളക്കി യോജിപ്പിക്കുക.
11
വെള്ളം നല്ലപോലെ വറ്റിച്ച് വരട്ടിയെടുക്കുക.
12
ഇറക്കുന്നതിന് മുമ്പ് ഒരു നുള്ള് കായത്തിൻ്റെ പൊടി തൂവുക.
Ingredients
400 gm കോവയ്ക്ക
0.5 tsp മഞ്ഞൾപ്പൊടി
1 tsp മുളകുപൊടി
1 tsp ഗരം മസാല
ആവശ്യത്തിന് ഉപ്പ്
വെളിച്ചെണ്ണ
വറ്റൽ മുളക്
കറിവേപ്പില
1.5 Tsp ഇഞ്ചി വെളുത്തുള്ളി ചതച്ചത്
2 മീഡിയം സവാള അരിഞ്ഞത്
0.25 tsp മഞ്ഞൾപ്പൊടി
0.5 tsp മുളകുപൊടി
1.5 tsp കാശ്മീരി മുളകുപൊടി
1 tsp മല്ലിപ്പൊടി
1 tsp ഗരം മസാല
1 തക്കാളി അരിഞ്ഞത്
വെള്ളം
ഒരു നുള്ള് കായത്തിൻ്റെ പൊടി
Equipment
ഫ്രൈയിംഗ് പാൻ
സ്പൂൺ
ചോപ്പിംഗ് ബോർഡ്
കത്തി
ചീനച്ചട്ടി
ചട്ടുകം
Tips
കോവയ്ക്ക വളരെ നേരിയതായി അരിയരുത്.
നല്ല വെളിച്ചെണ്ണയും പഴുക്കാത്ത കോവയ്ക്കയും ഉപയോഗിക്കുക.
വെളിച്ചെണ്ണയുടെ അളവ് കുറയ്ക്കാം.
Related recipes
More Indian recipes →
More Dinner recipes →
Besan cheese Sandwich
Indian · Dinner
Chicken Chukauni
Indian · Dinner
Slow cooker chicken tikka massala
Indian · Dinner
Chana Masala
Indian · Dinner
Cheddar Bay Biscuit Chicken Pot Pie
Indian · Dinner
Butter Chicken Mac n’ Cheese
Indian · Dinner
Chicken Vindaloo
Indian · Dinner
Chicken Handi
Indian · Dinner
Easy chicken curry
Indian · Dinner
Easy cumin rice
Indian · Dinner
Njahi
Indian · Dinner
Weeknight Lamb & Red Lentil Curry
Indian · Dinner
45m