ഉപ്പുമാവ്

Serves 2
youtube.com

Directions

  1. 1റവ വറുക്കുന്നതിനായി ഒരു പാൻ ചൂടാക്കാൻ വയ്ക്കുക.
  2. 2പാൻ ചൂടായി കഴിഞ്ഞതിന് ശേഷം മാത്രം ഇതിലേക്ക് റവ ഒരു കപ്പ് ഇടുക.
  3. 3റവ തുടർച്ചയായിട്ട് ഇളക്കി റോസ്റ്റ് ചെയ്തെടുക്കുക.
  4. 4സ്റ്റൗ മീഡിയം ഫ്ലെയിമിൽ വയ്ക്കുക.
  5. 5റവ കളർ മാറി ലൈറ്റ് ബ്രൗൺ കളർ ആവാൻ പാടില്ല, അതിനുമുമ്പ് തന്നെ തീ ഓഫ് ചെയ്യുക.
  6. 6റവ എത്രയും പെട്ടെന്ന് തന്നെ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക.
  7. 7റവ മാറ്റിയ ശേഷം അതേ പാനിൽ തന്നെ ഒരു ടേബിൾസ്പൂൺ എണ്ണ ചൂടാക്കാൻ വെക്കുക.
  8. 8അതോടൊപ്പം തന്നെ ഒരു ടേബിൾസ്പൂൺ നെയ്യ് കൂടി ചേർക്കുക.
  9. 9എണ്ണയും നെയ്യും നന്നായിട്ട് ചൂടായി കഴിയുമ്പോൾ ഇതിലേക്ക് അര ടീസ്പൂൺ കടുക് ചേർക്കുക.
  10. 10കടുക് എല്ലാം പൊട്ടിത്തീരുന്നത് വരെ വെയിറ്റ് ചെയ്യുക.
  11. 11കടുക് എല്ലാം പൊട്ടി കഴിയുമ്പോൾ തീ കുറച്ച് ലോ ഫ്ലെയിമിലേക്ക് വെച്ച ശേഷം ഉഴുന്ന് അര ടീസ്പൂൺ ചേർക്കുക.
  12. 12കശുവണ്ടി രണ്ട് ടേബിൾസ്പൂൺ ചേർക്കുക.
  13. 13ഉഴുന്നും കശുവണ്ടിയും ഒരു ലൈറ്റ് ഗോൾഡൻ കളർ ആവാൻ തുടങ്ങുന്നത് വരെ പത്തോ പതിനഞ്ചോ സെക്കൻഡ് നേരം ഇളക്കി കൊടുക്കുക.
  14. 14ഉഴുന്ന് ഇതുപോലെ ലൈറ്റ് ഗോൾഡൻ കളർ ആയി കഴിയുമ്പോൾ ഇതിലേക്ക് ഒരു പച്ചമുളക് ചോപ്പ് ചെയ്തത് ചേർക്കുക.
  15. 15അര ഇഞ്ച് നീളമുള്ള ഇഞ്ചിയുടെ കഷ്ണം വളരെ ചെറുതായിട്ട് ചോപ്പ് ചെയ്തത് ചേർക്കുക.
  16. 16കറിവേപ്പില ഒന്നോ രണ്ടോ തണ്ട് ചേർക്കുക.
  17. 17രണ്ട് ഉണക്കമുളക് നടുവേ മുറിച്ചത് ചേർക്കുക.
  18. 18ഇത്രയും ഇൻഗ്രീഡിയൻസ് ചേർത്ത് അഞ്ചോ പത്തോ സെക്കൻഡ് നേരം മാത്രം ഒന്ന് ഇളക്കുക.
  19. 19ഉടനെ തന്നെ ഇതിലേക്ക് ഒരു ചെറിയ സവോള ചോപ്പ് ചെയ്തത് ചേർക്കുക.
  20. 20കാരറ്റ് ചോപ്പ് ചെയ്തത് കാൽ കപ്പ് ചേർക്കുക.
  21. 21ഒരു ടീസ്പൂൺ ഉപ്പ് ചേർക്കുക.
  22. 22ഇത് തുടർച്ചയായിട്ട് ഇളക്കി വഴറ്റിയെടുക്കുക.
  23. 23ഏകദേശം രണ്ട് മിനിറ്റ് നേരം ഇളക്കിയാൽ മതിയാകും.
  24. 24സ്റ്റൗ മീഡിയം ഫ്ലെയിമിൽ വെക്കുക.
  25. 25സവാളയും ക്യാരറ്റും അത്യാവശ്യം വാടി വെന്തിട്ടുണ്ട്. ഇനി ഇതിലേക്ക് വെള്ളം ഒന്നേമുക്കാൽ കപ്പ് ഒഴിക്കുക.
  26. 26ഇതിലേക്ക് ഒരു ടേബിൾസ്പൂൺ നെയ്യ് ചേർക്കുക.
  27. 27തീ കൂട്ടി ഹൈ ഫ്ലെയിമിലേക്ക് വെക്കുക എന്നിട്ട് നന്നായിട്ട് തിളക്കുന്നത് വരെ വെയിറ്റ് ചെയ്യുക.
  28. 28ഇതുപോലെ നന്നായിട്ട് തിളക്കാൻ തുടങ്ങുമ്പോൾ തീ കുറച്ച് മീഡിയം ഫ്ലെയിമിലേക്ക് വെക്കുക.
  29. 29അങ്ങനെ മീഡിയം ഫ്ലെയിമിൽ ഏകദേശം ഒരു മിനിറ്റ് നേരം തിളപ്പിക്കുക.
  30. 30ഒരു മിനിറ്റ് നേരം തിളപ്പിച്ച ശേഷം നമ്മൾ വറുത്തു വെച്ചിരിക്കുന്ന റവ അല്പാൽപമായിട്ട് ചേർത്ത് തുടർച്ചയായി ഇളക്കി യോജിപ്പിക്കുക.
  31. 31എല്ലാം നന്നായിട്ട് യോജിപ്പിച്ചെടുക്കുക.
  32. 32ഇളക്കി യോജിപ്പിച്ച ശേഷം പെട്ടെന്ന് തന്നെ തവികൊണ്ട് ഇതുപോലെ ഷേപ്പ് ചെയ്തു വെക്കുക.
  33. 33ഇനി സ്റ്റൗ ഏറ്റവും ലോ ഫ്ലെയിമിലേക്ക് വെച്ച ശേഷം ഇത് അടച്ചു വെച്ച് വേവിക്കുക.
  34. 34ഒരു മിനിറ്റിന് ശേഷം സ്റ്റൗ ഓഫ് ചെയ്യുക, പക്ഷേ അടപ്പ് തുറക്കരുത്.
  35. 35നാലോ അഞ്ചോ മിനിറ്റ് നേരം അങ്ങനെ അടച്ചു തന്നെ വെക്കുക.
  36. 36പിന്നീട് അടപ്പ് തുറന്ന ശേഷം ഇതിനു മുകളിലേക്ക് അര ടീസ്പൂൺ പഞ്ചസാര വിതറുക.
  37. 37പഞ്ചസാര ചേർത്ത ശേഷം ഇത് നന്നായിട്ടൊന്ന് ഇളക്കി യോജിപ്പിക്കുക.
  38. 38നല്ലതുപോലെ മിക്സ് ചെയ്തെടുത്തിട്ടുണ്ട്. ഇനി ഇത് സെർവിങ് പ്ലേറ്റിലേക്ക് മാറ്റാവുന്നതാണ്.

Ingredients

  • 1 കപ്പ് റവ
  • 1 ടേബിൾസ്പൂൺ എണ്ണ
  • 2 ടേബിൾസ്പൂൺ നെയ്യ്
  • 0.5 ടീസ്പൂൺ കടുക്
  • 0.5 ടീസ്പൂൺ ഉഴുന്ന്
  • 2 ടേബിൾസ്പൂൺ കശുവണ്ടി
  • 1 എണ്ണം പച്ചമുളക്
  • 0.5 ഇഞ്ച് കഷണം ഇഞ്ചി
  • 2 തണ്ട് കറിവേപ്പില
  • 2 എണ്ണം ഉണക്കമുളക്
  • 1 എണ്ണം സവോള
  • 0.25 കപ്പ് കാരറ്റ്
  • 1 ടീസ്പൂൺ ഉപ്പ്
  • 1.75 കപ്പ് വെള്ളം
  • 0.5 ടീസ്പൂൺ പഞ്ചസാര

Equipment

പാൻതവിഅടപ്പ്

Tips

  • ഉപ്പുമാവ് കുറച്ചുകൂടി സോഫ്റ്റും ടേസ്റ്റിയും ആകാൻ ഉണ്ടാക്കുന്നതിന് മുമ്പ് റവ ഒന്നുകൂടി റോസ്റ്റ് ചെയ്യുക.
  • ഉഴുന്നും കശുവണ്ടിയും ഓപ്ഷണലാണ്.
  • ഉപ്പുമാവിന് എരിവ് കുറച്ചു മതിയെങ്കിൽ ഉണക്കമുളകിന്റെ എണ്ണം കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യാം.
  • സവോളയും ക്യാരറ്റും ഗോൾഡൻ കളർ ആകേണ്ട ആവശ്യമില്ല, അത്യാവശ്യം ഒന്ന് വാടി വെന്തു കിട്ടിയാൽ മതിയാകും.
  • നന്നായിട്ട് കുഴഞ്ഞ ഉപ്പുമാവാണ് വേണ്ടതെങ്കിൽ അര കപ്പ് വെള്ളം കൂടുതൽ ഒഴിക്കുക.
  • നന്നായിട്ട് ഡ്രൈ ആയിട്ടുള്ള ഉപ്പുമാവാണ് വേണ്ടതെങ്കിൽ അര കപ്പ് വെള്ളം കുറച്ചൊഴിക്കുക.
  • റവ ഒരുമിച്ച് ചേർക്കാതെ അല്പാല്പമായിട്ട് ചേർത്ത് തുടർച്ചയായിട്ട് ഇളക്കി യോജിപ്പിക്കുക.
  • പഞ്ചസാര ചേർത്താൽ ഉപ്പുമാവിന് മധുരം വരില്ല, പക്ഷേ ടേസ്റ്റിയായിട്ടുള്ള നല്ലൊരു ഫ്ലേവർ കിട്ടും.
  • ഉപ്പുമാവ് ചൂടോടുകൂടി തന്നെ സെർവ് ചെയ്യുക.
  • ചെറിയ കട്ടകളൊക്കെ ഉണ്ടെങ്കിൽ ഇളക്കി യോജിപ്പിക്കുമ്പോൾ ഉടച്ചെടുക്കുക